Who we are

          1951 ഡിസംബർ 31 ന് കോളാരി വിവിധോദ്ദേശ ഐക്യ നാണയ സംഘമായി രജിസ്റ്റർ ചെയ്തു. 1952 മാർച്ച് 26 മുതൽ വിവിധോദ്ദേശ ഐക്യ നാണയ സംഘമായി പ്രവർത്തനം ആരംഭിച്ച് 21 .09 .1963 മുതൽ കോളാരി സർവ്വീസ് സഹകരണ സൊസൈറ്റി ആയും 07 .06 .1982 മുതൽ കോളാരി സർവ്വീസ് സഹകരണ ബാങ്കായും പ്രവർത്തിച്ചു വരുന്നു .നിലവിൽ  ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്കാണ് .

        106 കോടി നിക്ഷേപം, 95 കോടി വായ്പ, 2.2 കോടി ഓഹരി മൂലധനം,115 കോടി പ്രവർത്തന മൂലധനവുമുണ്ട് .ഹെഡ് ഓഫീസ് കൂടാതെ 3  ശാഖകളും പ്രവർത്തിച്ചു വരുന്നു . എല്ലാ ശാഖകളും രാവിലെ 8 മാണി മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നു .1951ൽ 31 അംഗങ്ങളുമായി ആരംഭിച്ച നമ്മുടെ സ്ഥാപനത്തിന് വിവിധ മേഖലകളിൽ നിന്നായി നിലവിൽ 11000 അംഗങ്ങളുണ്ട് . 2008  മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു  വരുന്നു . അംഗങ്ങൾക്ക് ഡിവിഡന്റ് വിതരണം ചെയ്തു വരുന്നു. 

         ഹെഡ്  ഓഫീസും എല്ലാ ശാഖകളും പൂർണ്ണമായി കംപ്യുട്ടർ വൽക്കരിച്ച്  കോർ ബാങ്കിങ് സോഫ്റ്റ് വെയർ  സംവിധാനത്തിൽ   പ്രവർത്തിച്ചു വരുന്നു .RTGS/ NEFT ഉൾപ്പടെയുള്ള എല്ലാ ആധുനീക ബാങ്കിങ് സംവിധാങ്ങളും ഇടപാടുകാർക്കായി ബാങ്കിൽ ഏർപ്പെടുത്തിയിട്ടുണ്ട് .

MISSION & VISION

Our Mission

കോളാരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ദൗത്യം അതിലെ അംഗങ്ങൾക്കും സമൂഹത്തിനും ഇടയിൽ സാമ്പത്തിക ശാക്തീകരണവും സുതാര്യവും അംഗ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലൂടെ, ജനങ്ങളുടെ സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനും സംഭാവന ചെയ്യുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വിവേകപൂർണ്ണമായ മാനേജ്മെന്റിലൂടെയും സഹകരണ തത്വങ്ങളോടുള്ള പ്രതിബദ്ധതയിലൂടെയും, അംഗങ്ങളുടെ വളർച്ചയ്ക്കും സമൃദ്ധിക്കും പിന്തുണ നൽകുന്ന സുസ്ഥിരവുമായ ഒരു സാമ്പത്തിക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ബാങ്ക് പരിശ്രമിക്കുന്നു.

Our Vision

കോളാരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കാഴ്ചപ്പാട്, നല്ല സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾക്ക് ഉതകുന്ന, വിശ്വസനീയവും മുൻനിരയിലുള്ളതുമായ ഒരു ധനകാര്യ സ്ഥാപനമാണ്. സാമ്പത്തിക സേവനങ്ങൾ കമ്മ്യൂണിറ്റി വികസനത്തിന് ഉത്തേജകമാകുന്ന ഒരു ഭാവി വിഭാവനം ചെയ്യുന്ന ബാങ്ക്, നൈതിക ബാങ്കിംഗ് രീതികളുടെയും നൂതനത്വത്തിന്റെയും ഒരു വഴിവിളക്കായിരിക്കാൻ ശ്രമിക്കുന്നു. അംഗങ്ങളുടെ സംതൃപ്തി, സാമ്പത്തിക ഉൾപ്പെടുത്തൽ, കമ്മ്യൂണിറ്റി വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഊർജ്ജസ്വലവും സമൃദ്ധവുമായ ഒരു ജനങ്ങളെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ബാങ്ക് ആഗ്രഹിക്കുന്നു. സഹകരണം, പരസ്പര സഹായം, സാമൂഹിക-സാമ്പത്തിക ഉന്നമനം എന്നിവയിൽ ഊന്നൽ നൽകുന്ന സഹകരണ മൂല്യങ്ങളിലാണ് ദർശനം അധിഷ്ഠിതമായിരിക്കുന്നത്.

 

 

 

സംഘം  പ്രസിഡണ്ടുമാർ 

 

പ്രവർത്തന കാലം

 

പേര്

1

26.03.1952

10.05.1957

വി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ

2

10.05.1957

30.06.1967

എം വി കുഞ്ഞിരാമൻ  നമ്പ്യാർ

3

01.07.1967

30.01.1968

കെ ടി മാധവൻ നമ്പ്യാർ

4

30.01.1968

30.061970

എം വി കുഞ്ഞിരാമൻ നമ്പ്യാർ

5

01.07.1970

30.09.1972

കെ വി കണ്ണൻ

6

01.10.1972

29.09.1977

സി എച്ച് അസൈനാർ

7

30.09.1977

01.10.1980

കെ കുഞ്ഞു

8

01.10.1980

23.07.1988

സി എച്ച് അസൈനാർ

9

04.10.1988

29.01.1989

പാർട്ട്  ടൈം അഡ്മിനിസ്ട്രേറ്റർ

10

29.01.1989

08.02.1992

പി കെ വാസു

11

15.02.1992

18.12.1992

പാർട്ട്  ടൈം അഡ്മിനിസ്ട്രേറ്റർ

12

18.12.1992

18.12.1995

പി കെ വാസു

13

18.12.1995

21.05.1999

എൻ സത്യാനന്ദൻ

14

21.05.1999

13.12.2003

ടി കുഞ്ഞികൃഷ്ണൻ

15

13.12.2003

07.10.2.011

കാരായി ശ്രീധരൻ

16

07.10.2011

13.12.2013

കെ വി ബാലകൃഷ്‌ണൻ

17

13.12.2013

………………..

കെ ടി ചന്ദ്രൻ മാസ്റ്റർ

 

സംഘം  സെക്രട്ടറിമാർ 

 

പ്രവർത്തന കാലം

 

പേര്

1

26.03.1952

28.01.1955

വി കെ പൈതൽ

2

28.01.1955

10.04.1956

  ശങ്കരൻ നമ്പ്യാർ

3

10.04.1956

09.04.1958

കെ പൈതൽ

4

09.04.1958

02.10.1961

പി വി നാരായണ കുറുപ്പ്

5

02.10.1960

22.10.1961

എൻ വി കുലശേഖരൻ  നമ്പ്യാർ

6

02.10.1961

22.10.1962

കെ കുഞ്ഞുട്യാലി

7

22.10.1962

22.07.1963

ബി കെ കുഞ്ഞിക്കുട്ടിയാലി

8

22.07.1963

30.06.1967

കെ കുട്ടിരാമൻ നമ്പ്യാർ

9

10.07.1967

01.12.1967

എൻ വി കുഞ്ഞിക്കണ്ണൻ

10

10.08.1970

07.09.1970

എം സി ബാലഗോപാലൻ

 

പെയ്‌ഡ്‌  സെക്രട്ടറിമാർ

11

01.12.1967

22.09.1969

വി അച്യുതൻ നമ്പ്യാർ

12

10.04.1970

15.08.1970

എം വി മാലതി

13

07.09.1970

31.05.2004

പി ബാലകൃഷ്ണൻ

14

01.06.2004

………………..

കെ നാരായണൻ